ഭീകരാക്രമണത്തിന്റെ വാര്‍ഷികം, ശ്രീലങ്കയിലെ കത്തോലിക്കര്‍ ഈസ്റ്റര്‍ ആഘോഷിച്ചത് വീടുകളില്‍


കൊളംബോ: ഭീകരത താണ്ഡവമാടിയ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രാര്‍ത്ഥനയോടെ തലകുനിച്ച് ഇത്തവണത്തെ ഈസ്റ്ററും ശ്രീലങ്കയിലെ കത്തോലിക്കരെ കടന്നുപോയി. കഴിഞ്ഞവര്‍ഷത്തെ ഈസ്റ്റര്‍ ദിനത്തിലായിരുന്നു മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഭീകരാക്രമണം ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ നടന്നത്. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2019 ഏപ്രില്‍ 21 നാണ് ഭീകരാക്രമണം നടന്നത്.

ഇതിന്റെ അനുസ്മരണം സ്വകാര്യമായി ഇത്തവണ ശ്രീലങ്കയിലെ സഭ ആഘോഷിക്കും. രാജ്യമെങ്ങുമുളള കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഈസ്റ്റര്‍ ശ്രീലങ്കയിലെ കത്തോലിക്കര്‍ ആഘോഷിച്ചത്. പൊതു കുര്‍ബാനകള്‍ അര്‍പ്പിക്കാതിരുന്ന സാഹചര്യത്തില്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത തിരുക്കര്‍മ്മങ്ങളിലാണ് എല്ലാവരും പങ്കെടുത്തത്.

199 കോവിഡ് 19 കേസുകളും ഏഴുമരണങ്ങളുമാണ് ശ്രീലങ്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.