ക്രൈസ്തവരുടെ വാദം കേള്‍ക്കാതെ കര്‍ണ്ണാടക സര്‍ക്കാര്‍ ആന്റി കണ്‍വേര്‍ഷന്‍ ഓര്‍ഡിനസില്‍ ഒപ്പുവച്ചു

ബാംഗളൂര്: ക്രൈസ്തവരുടെ വാദം കേള്‍ക്കാന്‍ തയ്യാറാകാതെ കര്‍ണ്ണാടക സര്‍ക്കാര്‍ ആന്റി കണ്‍വേര്‍ഷന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. ഗവര്‍ണ്ണര്‍ തവാര്‍ ചാന്ദ് ഇന്നലെയാണ് ഓര്‍ഡിനനന്‍സില്‍ ഒപ്പുവച്ചത്.ഇതിന്റെ തലേന്നാണ് ആര്‍ച്ച്ബിഷപ് പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തിലുള്ള നിവേദകസംഘം ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചത്.

സംസ്ഥാനത്തെ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇരുണ്ടദിവസമാണ് ഇതെന്ന് റീജിയനല്‍ ബിഷപ്‌സ് കൗണ്‍സില്‍ വ്ക്താവ് ഫാ. ഫൗസ്റ്റീന്‍ ലോബോ അഭിപ്രായപ്പെട്ടു.കര്‍ണ്ണാടകയിലെ ജനങ്ങളുടെ ജീവിതത്തില്‍ ക്രൈസ്തവസമൂഹംനല്കിയ സംഭാവനകളെ ഒന്നടങ്കം തമസ്‌ക്കരിച്ചിരിക്കുകയാണ് ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. ഒപ്പുവയ്ക്കുന്നതിന് മുമ്പ് മെമ്മോറാണ്ടത്തെക്കുറിച്ച് പഠിക്കാമെന്ന് ഗവര്‍ണര്‍ വാക്കു നല്കിയിരുന്നതായും വക്താവ് അറിയിച്ചു. പക്ഷേ അത് സംഭവിക്കാതെ അദ്ദേഹം ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു.ഖേദത്തോടെ അദ്ദേഹം പറഞ്ഞു.

ബില്ലിനെ ക്രൈസ്തവര്‍ ഒന്നടങ്കം എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ് പീറ്റര്‍മച്ചാഡോ വ്യക്തമാക്കി.

2001 ലെ ജനസംഖ്യാ കണക്കനുസരിച്ച് ഇന്ത്യയിലെ ക്രൈസ്തവപ്രാതിനിധ്യം 2.34ശതമാനമായിരുന്നു. 2011 ല്‍ ഇത് 2.30 ശതമാനമായികുറഞ്ഞു.കര്‍ണ്ണാടകയെ സംബന്ധിച്ചിടത്തോളം 2001 ല്‍ 1.91 ശതമാനമായിരുന്നു ക്രൈസ്തവര്‍. 2011 ല്‍ ഇത് 1.87 ആയി. ഇതാണ് ശരിയെങ്കില്‍ എവിടെയാണ് ക്രൈസ്തവമതപരിവര്‍ത്തനം നടന്നിരിക്കുന്നത്?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.