കര്‍ണ്ണാടക; മതപരിവര്‍ത്തന നിരോധന ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥന

ബാംഗളൂര്: കര്‍ണ്ണാടക നിയമസഭ പാസാക്കിയ മതപരിവര്‍ത്തന നിരോധനബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് റവറന്‌റ് ഫെര്‍ഡിനാന്‍ഡ് കിറ്റില്‍ ഫൗണ്ടേഷന്‍ ഗവര്‍ണര്‍ താവര്‍ ചാന്ദിന് എഴുതിയ കത്തില്‍ അഭ്യര്‍തഥിച്ചു. സേച്ഛാധിപത്യപരമായ ബില്‍ അല്ലാതെ ഇത് മറ്റൊന്നുമല്ല. ക്രൈസ്തവര്‍ സമൂഹത്തിന് നല്കിയ സംഭാവനകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപകമാക്കേണ്ടത് അത്യാവശ്യമാണ്. ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഇഷ്ടപ്പെട്ട മതത്തില്‍വിശ്വസിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്. ആ മതവിശ്വാസം പരിശീലിക്കാനും അവകാശം നല്കിയിട്ടുണ്ട്. കത്തില്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 12 ല്‍ നി്ന്നുള്ള വ്യതിചലനമാണ് ഈ ബില്ലെന്നും ഇത്തരമൊരു ബില്‍ തയ്യാറാക്കുന്നതിന് മുമ്പ് വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

കര്‍ണ്ണാടക നിയമസഭ കഴിഞ്ഞദിവസമാണ് മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.