നിരാശയിലും ഉത്കണ്ഠയിലുമാണോ ജീവിതം? വിശുദ്ധ യൗസേപ്പിതാവിനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കൂ

ഉത്കണ്ഠകളുടെയും നിരാശതകളുടെയും വിലയും ഭാരവും വിശുദ്ധ യൗസേപ്പിതാവിനോളം മറ്റാര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയുക? ജീവിതത്തില്‍ എന്തുമാത്രം നിരാശാജനകമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ്.! പക്ഷേ ദൈവകൃപയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നതുകൊണ്ട് ജോസഫ് ഒരിക്കലും നിരാശയ്ക്ക് അടിപ്പെട്ടില്ല. ഭാവിവധു ഗര്‍ഭിണിയാണെന്ന് അറിയുമ്പോഴുള്ള ഒരു ചെറുപ്പക്കാരന്റെ മാനസികാവസഥ എത്രത്തോളം ഭീകരമായിരിക്കും.

ആരാായലും നിരാശയില്‍ പെട്ടുപോകും. പക്ഷേ യൗസേപ്പ് അതിനെയും അതിജീവിച്ചു. പിന്നെ ഈജിപ്തിലേക്കുള്ള പലായനം, മടങ്ങിവരവ്.. കുടുംബത്തിന്റെ നാഥന്‍ എന്ന നിലയില്‍ എത്രയോ വലിയ ഉത്തരവാദിത്തമാണ് ഓരോ പുരുഷന്മാര്‍ക്കുമുള്ളത്.

അതുകൊണ്ട് ഉത്കണ്ഠയിലും നിരാശയിലും കഴിഞ്ഞുകൂടുന്ന എല്ലാവരും പ്രത്യേകിച്ച് കുടുംബനാഥന്മാര്‍ വിശുദ്ധ യൗസേപ്പിതാവിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കൂ., ഇന്ന് എന്തുമാത്രം പ്രതിസന്ധികളിലൂടെയാണ് നാം ഓരോരുത്തരുടെയും ജീവിതം കടന്നുപൊയ്‌ക്കൊണ്ടിരി്ക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ വിശുദ്ധ യൗസേപ്പിതാവ് നമ്മെ തീര്‍ച്ചയായും സഹായിക്കുക തന്നെ ചെയ്യും. ഇതാ അതിനുള്ള ചെറിയൊരു പ്രാര്‍ത്ഥന:

ഈശോയുടെ വളര്‍ത്തുപിതാവും പരിശുദ്ധ മറിയത്തിന്റെ വിരക്തഭര്‍ത്താവുമായ വിശുദ്ധ യൗസേപ്പിതാവേ ആകുലമായ എന്റെ ഹൃദയം കാണണമേ.എന്റെ ഹൃദയത്തിലെ അസ്വസ്ഥതകളുടെ മേല്‍ ദയാപൂര്‍വ്വം നോക്കണമേ.എന്റെ സങ്കടങ്ങളില്‍ എനിക്ക് ആശ്വാസം നല്കണമേ. ഇന്നേദിവസം എന്റെ ജീവിതത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമേ.

ഉണ്ണീശോയെയും മാതാവിനെയും സംരക്ഷിച്ച അങ്ങേ സ്‌നേഹവും ധൈര്യവും എനിക്കും അനുഭവിക്കാന്‍ ഇടയാക്കണമേ. ഈശോയോടും മാതാവിനോടും ഒപ്പം ചേര്‍ന്ന് എന്നെ വഴിനയിക്കണമേ. എന്റെ യൗസേപ്പിതാവേ, ഞാന്‍ അങ്ങയില്‍ ശരണം തേടുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.