അരുണാച്ചലിലെ അപാറ്റാനി ഗോത്രത്തില്‍ നിന്ന് ആദ്യമായി കത്തോലിക്കാ കന്യാസ്ത്രീ

അരുണാച്ചല്‍: അരുണാച്ചലിലെ അപാറ്റാനി ഗോത്രത്തില്‍ നിന്ന് ആദ്യമായി ഒരു കത്തോലിക്കാ കന്യാസ്ത്രീ. സിസ്റ്റര്‍ ഡുല്ലെ യാക്കാങ് ആണ് കഴിഞ്ഞ ദിവസംപ്രഥമ വ്രതവാഗ്ദാനം നടത്തിയത്. സിഎംസി സന്യാസസമൂഹത്തിലെ അംഗമാണ് സിസ്റ്റര്‍ ഡുല്ലെ. ദീമാപ്പൂര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷില്‍ ഏപ്രില്‍ 17 നായിരുന്നു വ്രതവാഗ്ദാന ചടങ്ങുകള്‍ നടന്നത്.

തങ്ങളുടെ ഗോത്രത്തില്‍ നിന്ന് ആദ്യമായി ഒരു കത്തോലിക്കാ കന്യാസ്ത്രീയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അപാറ്റാനി കാത്തലിക് വിമന്‍ അസോസിയേഷന്‍ പ്രസിഡന്റ് നാനി യേസ് തെരേസ അഭിപ്രായപ്പെട്ടു. കൊഹിമ ബിഷപ് ജെയിംസ് തോപ്പിലും പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ എമിലിനും പങ്കെടുത്ത ചടങ്ങില്‍ മറ്റ് നാലു പേര്‍കൂടി വ്രതവാഗ്ദാനം നടത്തി.

സീറോ വാലിയില്‍ താമസിക്കുന്ന പ്രത്യേക ഗോത്രവിഭാഗമാണ് അപാറ്റാനി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.