പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി നിയമിതനായ ആര്‍ച്ച് ബിഷപ് ലിയോപ്പോള്‍ഡോ ജിറെല്ലി ഇന്ന് വെളുപ്പിന് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നു. വിമാനത്താവളത്തില്‍ ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വളരെ ചുരുക്കം പേര്‍ മാത്രമാണ് പാപ്പായുടെ പ്രതിനിധിയെ സ്വീകരിക്കാനെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റീനിലേക്കാണ് ആര്‍ച്ച് ബിഷപ് ലിയോപ്പോള്‍ഡോ പോകുന്നത്. തുടര്‍ന്ന് അദ്ദേഹം തന്റെ ചുമതല ഏറ്റെടുക്കും.

ഇറ്റലിക്കാരനായ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോയെ മാര്‍ച്ച് 13 നാണ് മാര്‍പാപ്പ ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി നിയമിച്ചത്. ആര്‍ച്ച് ബിഷപ് ജിയാംബാറ്റിസ്റ്റയുടെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.