മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ടുണീഷ്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

വത്തിക്കാന്‍ സിറ്റി: ആര്‍ച്ച് ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയായുടെ ന്യൂണ്‍ഷ്യോയായി സേവനം ചെയ്തുവരികയായിരുന്നു.

കോട്ടയം അതിരൂപതാംഗമാണ്. കോട്ടയം നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എംസി മത്തായിയുടെയും അന്നമ്മയുടെയും മകനായ ഇദ്ദേഹം റോമിലെ സാന്താക്രോസൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വത്തിക്കാന്‍ നയതന്ത്ര അക്കാദമിയില്‍നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.