അടുത്ത വര്‍ഷം നിരവധി അന്താരാഷ്ട്ര പര്യടനങ്ങള്‍ നടത്താന്‍ ആഗ്രഹം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം നിരവധി അന്താരാഷ്ട്ര പര്യടനങ്ങള്‍ നടത്താന്‍ തനിക്കാഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപെടുത്തല്‍. അര്‍ജന്റീനയുടെ നാഷനല്‍ ന്യൂസ് ഏജന്‍സിയായ ടെലമിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. കോംഗോയും ഹംഗറിയും മനസ്സില്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളാണെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച അഭിമുഖ്യത്തില്‍ പറയുന്നു.

എന്നാല്‍ കോവിഡ് വ്യാപനത്തില്‍ നിയന്ത്രണം വന്നാല്‍ മാത്രമേ യാത്രകള്‍ സാധ്യമാകുകയുള്ളൂ എന്നും പാപ്പ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാപ്പ നടത്തിയ ആദ്യത്തെ പര്യടനം ഇറാക്കിലേക്കായിരുന്നു. മാര്‍ച്ചിലായിരുന്നു അത്. പാപ്പുവാ ന്യൂഗിനിയ, ഈസ്റ്റ് തിമോര്‍ എന്നിവയും സന്ദര്‍ശിക്കാന്‍ ആലോചനയുണ്ട്. 2020 ല്‍ പ്ലാന്‍ ചെയ്ത പര്യടനമായിരുന്നു ഇവ. കോവിഡ് കാരണമാണ് ഇവ റദ്ദാക്കിയത്. ഈ വര്‍ഷം ഡിസംബറില്‍ സൈപ്രസ് സന്ദര്‍ശിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ വത്തിക്കാന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയില്ല. 10000 കത്തോലിക്കരാണ് ഇവിടെയുള്ളത്. സൈപ്രസിലേക്കുള്ള യാത്രയ്ക്കിടയില്‍ ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.