കൊച്ചി: അഭയകേസില്‍ വിചാരണകോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.കേസിലെ എതിര്‍കക്ഷിയായ സിബിഐ ക്ക് നോട്ടീസ് നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്കി. അപ്പീല്‍ പിന്നീട് പരിഗണിക്കും.
വിധി നിയമപരമല്ലെന്നാരോപിച്ചാണ് ഫാ. കോട്ടൂര്‍ അപ്പീല്‍ നല്‍കിയത്. അടയ്ക്കാരാജൂ, ഷമീര്‍, കളര്‍കോട് വേണുഗോപാല്‍ എന്നിവരുടെ മൊഴികളില്‍ നിന്ന് അടര്‍ത്തിയെടുത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കുറ്റം ചുമത്തിയിട്ടുളളതെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ പറയുന്നു.