യേശുക്രിസ്തു കാണിച്ച പാതയിലൂടെ സര്‍ക്കാരിനെ നയിച്ചതില്‍ സംതൃപ്തി: അരവിന്ദ് കെജ് രിവാള്‍

ന്യൂഡല്‍ഹി: യേശുക്രിസ്തു കാണിച്ച പാതയിലൂടെ സര്‍ക്കാരിനെ നയിക്കാന്‍ ശ്രമിച്ചതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.

ദരിദ്രരെ സേവിക്കാന്‍ തന്റെ സര്‍ക്കാരിന് സാധിച്ചത് യേശുക്രിസ്തു കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ചതുകൊണ്ടായിരുന്നു. യേശു തന്റെ ജീവിതകാലയളവില്‍ ദരിദ്രരെ സേവിക്കുകയും ജീവിതകാലം മുഴുവന്‍ നിരാലംബരെ സഹായിക്കുകയും ചെയ്തു. അതുപോലെയാകാനാണ് തന്റെ ഗവണ്‍മെന്റും ശ്രമിച്ചത്.

അഞ്ചു വര്‍ഷം പുര്‍ത്തിയാകുമ്പോള്‍ യേശുക്രിസ്തു കാണിച്ച പാതയിലൂടെ സര്‍ക്കാരിനെ നയിക്കാന്‍ ശ്രമിച്ചത് ഞങ്ങള്‍ക്ക് വലിയ സംതൃപ്തിയാണ് നല്കിയിരിക്കുന്നത്. യേശു ലോകത്തിന് നല്കിയ ഏറ്റവും വലിയ സന്ദേശം മറ്റുള്ളവരോട് ക്ഷമിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകള്‍ ഒരു ശതമാനമെങ്കിലും പിന്തുടരാന്‍ കഴിഞ്ഞാല്‍ നമ്മള്‍ ഭാഗ്യവാന്മാര്‍.

ഡല്‍ഹി നിയമസഭാസ്പീക്കര്‍ രാം നിവാസ് ഗോയല്‍ ആതിഥേയത്വം വഹിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേജ രിവാള്‍. ഡല്‍ഹി അതിരൂപത ബിഷപ് അനില്‍ കൂട്ടോ, മെത്തഡിസ്റ്റ് ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ് സുബോദ് മൊണ്ടാല്‍ എന്നിവരും പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.