ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം; മനുഷ്യചങ്ങലയ്ക്ക് നേതൃതം കൊടുത്ത് റാഞ്ചി ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോ

റാഞ്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവര്‍ത്തകനും ഈശോസഭാംഗവുമായ ഫാ. സ്റ്റാന്‍ സ്വാമിയെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധംഅലയടിക്കുമ്പോള്‍, ആയിരത്തോളം ആളുകള്‍ അടങ്ങുന്ന മനുഷ്യചങ്ങലയ്ക്ക് രൂപം കൊടുത്ത് റാഞ്ചി ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോയും.

വൈദികന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള അഞ്ചു കിലോമീറ്റര്‍ നീളുന്ന മനുഷ്യചങ്ങലയ്ക്കാണ് ആര്‍ച്ച് ബിഷപ് നേതൃത്വം നല്കിയത്. സഹായമെത്രാനും വൈദികരും കന്യാസ്ത്രീകളും അല്മായരും മനുഷ്യചങ്ങലയില്‍ പങ്കാളികളായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും കൈയില്‍ മെഴുകുതിരികള്‍ കത്തിച്ചുമായിരുന്നു മനുഷ്യചങ്ങല.

മോചനത്തിന്റെ സൂചകവും പ്രതീക്ഷയുമായിട്ടാണ് മെഴുകുതിരി കത്തിച്ചത്. ഞങ്ങള്‍ക്ക് നീതി വേണം, സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളും അവര്‍ കയ്യിലേന്തിയിരുന്നു.

പാര്‍ക്കിന്‍സണ്‍ ഉള്‍പ്പടെയുള്ള നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.