മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള ഭക്തി പ്രചരിപ്പിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുകയും കൂടുതലായി പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് മൈക്കല്‍ ദ ആര്‍ക്ക് ഏയ്്ഞ്ചലിലെ അംഗങ്ങള്‍ക്ക് എഴുതിയ കത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

വാഴ്ത്തപ്പെട്ട ബ്രോണിസ്ലാവോ മാര്‍ക്കിവിസാണ് ഈ സഭ സ്ഥാപിച്ചത്. മൈക്കലൈറ്റ് വൈദികര്‍ എന്നാണ് ഇതിലെ അംഗങ്ങള്‍ അറിയപ്പെടുന്നത്. വിശുദ്ധ ജോണ്‍ ബോസ്‌ക്കോയുടെ പ്രബോധനങ്ങള്‍ അനുസരിച്ച് മിഖായേല്‍ മാലാഖയോടുള്ള ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ സഭ സ്ഥാപിച്ചത്.

തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുന്നതിന് മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥം ഏറെ ശക്തിദായകമാണെന്നു ആത്മാവിന്റെയും ശരീരത്തിന്റെയും കരുണയ്ക്കുവേണ്ടിയുള്ള മഹത്തായ ദൗത്യമാണ് നിങ്ങള്‍ നിറവേറ്റുന്നതെന്നും സഭാംഗങ്ങള്‍ക്കെഴുതിയ കത്തില്‍ ജൂലൈ 29 നും പാപ്പ എഴുതിയിരുന്നു.

2013 ജൂലൈയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനെ വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ ജോസഫിന്റെയും പ്രത്യേക സംരക്ഷണത്തിനായി പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ സാന്നിധ്യത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.വത്തിക്കാന്‍ ഗാര്‍ഡനില്‍ മുഖ്യദൂതനായ മിഖായേലിന്റെ രൂപം ആശീര്‍വദിക്കുകയും ചെയ്തിരുന്നു.

ഇറ്റാലിയന്‍ നാഷനല്‍ സിവില്‍ സറ്റേറ്റ് പോലീസിന്റെ മാധ്യസ്ഥനും വിശുദ്ധ മിഖായേലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.