വിശുദ്ധ കുര്‍ബാന സ്വീകരണം നാവില്‍ മാത്രം: ആര്‍ച്ച് ബിഷപ് സിപ്രിയന്‍

കാംപാല: വിശുദ്ധ കുര്‍ബാന സ്വീകരണം കൈകളില്‍ സ്വീകരിക്കുന്നത് വിലക്കിക്കൊണ്ട് കാംപാല ആര്‍ച്ച് ബിഷപ് റവ. സിപ്രിയന്‍ ലവങ സര്‍ക്കുലര്‍ പുറത്തിറക്കി. ഉഗാണ്ടയിലെ കാംപാല ആര്‍ച്ച് ബിഷപ് ആണ് ഇദ്ദേഹം.

ഇനി മുതല്‍ കൈകളില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും നാവില്‍ മാത്രമേ ദിവ്യകാരുണ്യം നല്കാവുൂ എന്നുമാണ് നിര്‍ദ്ദേശം. ദിവ്യകാരുണ്യത്തെ അനാദരിക്കുന്നതിന് തുല്യമാണ് കൈകളില്‍ നല്കുന്നത് എന്ന് പല റിപ്പോര്‍ട്ടുകളും വന്നതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കി. അതുപോലെ ഗുരുതരമായ സാഹചര്യങ്ങളില്‍ അല്ലാതെ വ്യക്തികളുടെ വീടുകളിലോ അത്ര പവിത്രമല്ലാത്ത സ്ഥലങ്ങളിലോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിക്കുകയുമില്ല.

അല്മായര്‍ക്ക് ദിവ്യകാരുണ്യം വിതരണം ചെയ്യാന്‍ അനുവാദവും നിഷേധിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.