ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ സംസ്‌കാരം 21 ന്

കൊച്ചി: ജപ്പാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ദിവംഗതനായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ ഭൗതികദേഹം 21 ന് കൊച്ചിയിലെത്തിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 9.30 ന് എത്തിക്കുന്ന ഭൗതികദേഹം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങും.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൗതികദേഹം പിന്നീട് കോക്കമംഗലത്തേക്് കൊണ്ടുപോകും. ആര്‍ച്ച് ബിഷപ്പിന്റെ വസതിയിലും ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് ദിവ്യബലിയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. പള്ളിയ്ക്കുള്ളില്‍ പ്രത്യേക കല്ലറയിലാണ് ഭൗതികദേഹം സംസ്‌കരിക്കുക.

സെപ്തംബര്‍ ഏഴിന് ജപ്പാനില്‍ വച്ചായിരുന്നു മാര്‍ ചേന്നോത്തിന്റെ അന്ത്യം. വത്തിക്കാന്റെ ഉത്തരവാദിത്തത്തിലാണ് മൃതദേഹം കൊച്ചിവരെ എത്തിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.