ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കാലിസ്റ്റ് കോവിഡ് പോസിറ്റീവ്, പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് അതിരൂപത

പോണ്ടിച്ചേരി: പോണ്ടിച്ചേരി കൂടല്ലൂര്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കാലിസ്റ്റിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോള്‍ ക്വാറന്റൈനിലാണ്. ജൂണ്‍ 29 ന് പാലിയംസ്വീകരിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിലെത്തിയതായിരുന്നു ആര്‍ച്ച് ബിഷപ്. കോവിഡ് സ്ഥിരീകരിച്ചതോടെ ആര്‍ച്ച് ബിഷപ്പിന്റെ എല്ലാപ്രോഗ്രാമുകളും റദ്ദാക്കിയതായി പോണ്ടിച്ചേരി അതിരൂപതഅറിയിച്ചു.അദ്ദേഹത്തിന്റെ രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥനകളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പാലിയം സ്വീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 52 മെട്രോപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പുമാരില്‍ ഒരാളായിരുന്നു ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.