ന്യൂ ഓര്‍ലെന്‍സ് ആര്‍ച്ച് ബിഷപ്പിന് കൊറോണ

വാഷിംങ്ടണ്‍: ന്യൂ ഓര്‍ലെന്‍സ് ആര്‍ച്ച് ബിഷപ് ഗ്രിഗറി ഏയ്മണ്ടിന് കോവിഡ് 19സ്ഥിരീകരിച്ചു. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട യുഎസിലെ ആദ്യത്തെ ബിഷപ്പാണ് ഇദ്ദേഹം.

അടുത്തയിടെ എനിക്ക് ചെറിയ തോതില്‍ പനിയുണ്ടായിരുന്നു. മുന്‍വിധികള്‍ എടുത്തിട്ടുണ്ടായിരുന്നു. എങ്കിലും കൊറോണ വൈറസ് ടെസ്റ്റിന് വിധേയനായി. ഫലം പോസിറ്റീവായിരുന്നു. ഇന്നലെ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അദ്ദേഹം പറയുന്നു. മറ്റുള്ളവരുടെ സുരക്ഷയെ മാനിച്ച് താന്‍ ക്വാറൈന്റൈനിലാണെന്നും ഈ സമയം കൂടുതലായ പ്രാര്‍ത്ഥനയ്ക്കും രോഗബാധിതരായ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ത്യാഗപ്രവൃത്തികള്‍ക്കും വേണ്ടി നീക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

70 കാരനായ ഇദ്ദേഹം 2009 മുതല്‍ ന്യൂ ഓര്‍ലെന്‍സിലെ ആര്‍ച്ച് ബിഷപ്പാണ്.

യുഎസില്‍ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസസഭാംഗം കോവീഡ് 19 ബാധ മൂലം മരണമടഞ്ഞിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.