ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് കാലം ചെയ്തു

ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.77 വയസായിരുന്നു. ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം.സംസ്‌കാരം പിന്നീട്.

2011 മുതല്‍ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്നു. 1943 ഒക്‌ടോബര്‍ 13 ന് കോക്കമംഗലം ഇടവക ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ചു. 1969 മേയ് നാലിന് ഓസ്ട്രിയയില്‍ വച്ച് പുരോഹിതനായി. 1973 ല്‍ ഡോക്ടററേറ്റ്.1999 ഓഗസ്റ്റ് 24 ന് ആര്‍ച്ച് ബിഷപ്പായി നിയമിതനായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.