പിറന്നാളിന്റെ തലേദിനം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് മിറ്റത്താനി കാലംചെയ്തു

ഇംഫാല്‍/ കുറവിലങ്ങാട്: ഇംഫാല്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പും മലയാളിയുമായ മാര്‍ ജോസഫ് മിറ്റത്താനി കാലം ചെയ്തു. 91 വയസായിരുന്നു. പിറന്നാളിന്റെ തലേ ദിനമായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു.

ഇംഫാല്‍ സിഎംസി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച പത്തിന് ഇംഫാല്‍ സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ആരംഭിക്കും.

2006 ജൂലൈ 12 മുതല്‍ ആര്‍ച്ച് ബിഷപ് പദവിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1995ജൂലൈ 10 ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.