മാര്‍ പവ്വത്തിലിന് നവതി; ഓര്‍മ്മയ്ക്കായി 90 വീടുകള്‍

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ 90 ാം ജന്മദിനം ഇന്ന് ലളിതമായ ചടങ്ങുകളോടെ അതിരൂപതാ കേന്ദ്രത്തില്‍ നടത്തും. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

നവതി സ്മാരകമായി 90 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചുനല്കാനുള്ള പദ്ധതി അതിരൂപത ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിരൂപതയിലെ കുടുംബങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്.

നാളെ ആര്‍ച്ച് ബിഷപ് പവ്വത്തിലിന് വടവാതൂര്‍ പൗരസത്യവിദ്യാപീഠം ഡോക്ടറേറ്റ് നല്കി ആദരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.