ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിക്ഷതനായിട്ട് ഇന്ന് 48 വര്‍ഷം


ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷിക്തനായിട്ട് ഇന്ന് 48 വര്‍ഷം പൂര്‍ത്തിയാകുന്നു. 1972 ജനുവരി 29 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വച്ചായിരുന്നു മെത്രാഭിഷേകം. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

കാഞ്ഞിരപ്പള്ളി രൂപതയുടെ രൂപീകരണത്തോടെ 1977 ഫെബ്രുവരി 26 ന് പ്രസ്തുത രൂപതയുടെ പ്രഥമമെത്രാനായി. 1985 നവംബര്‍ അഞ്ചിനായിരുന്നു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. 1986 ജനുവരി 17 ന് ചങ്ങനാശ്ശേരിയുടെ ഇടയനായി ചുമതലയേറ്റു.

22 വര്‍ഷക്കാലം അതിരൂപതയെ നയിച്ച മാര്‍ പവ്വത്തില്‍ ഇപ്പോള്‍ നവതി നിറവിലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.