തലശ്ശേരി അതിരൂപത നേതൃത്വം നല്കുന്ന കര്‍ഷക സംഗമം ഇന്ന്

കണ്ണൂര്‍:തലശ്ശേരി അതിരൂപത നേതൃത്വം നല്കുന്ന കര്‍ഷകറാലിയും കര്‍ഷക മഹാസംഗമവും ഇന്ന് നടക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കര്‍ഷക അവകാശ പത്രികയുടെ സമര്‍പ്പണം. കര്‍ഷക ഉന്നമനത്തിനായി തയ്യാറാക്കിയിരിക്കുന്ന കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിക്കും. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷതവഹിക്കും.

ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന കര്‍ഷകസംഗമത്തിലും റാലിയിലും ഒരു ലക്ഷം പേര്‍ പങ്കെടുക്കും. അതിരൂപതയുടെ നേതൃത്വത്തിലുള്ള വിവിധ മതസാമൂഹ്യസംഘടനകളും ഇരുപതോലം സ്വതന്ത്ര്യ കര്‍ഷകസംഘടനകളും ചേര്‍ന്ന് നടത്തിവരുന്ന ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് കര്‍ഷക സംഗമംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.