അര്‍ജന്റീനയിലെ പുതിയ പ്രസിഡന്റുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടി


വത്തിക്കാന്‍ സിറ്റി: അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടി.

ഇരുവരും തമ്മിലുള്ള സംസാരം 44 മിനിറ്റ് നീണ്ടുനിന്നു. സമാധാനത്തിന്റെ സന്ദേശവാഹകനാകണമെന്ന് പാപ്പ പ്രസിഡന്റിനോട് പറഞ്ഞു. അര്‍ജന്റീനയിലെ സാമ്പത്തികപ്രതിസന്ധിയും രാജ്യത്തെ ഉയര്‍ന്ന ദാരിദ്ര്യവും ഇരുവരുടെയും സംഭാഷണ വിഷയങ്ങളില്‍ പെട്ടു.

എങ്കിലും പാപ്പയുടെ അര്‍ജന്റീന സന്ദര്‍ശനത്തെക്കുറിച്ച് ഇരുവരും സംസാരിക്കുകയുണ്ടായില്ല. അര്‍ജന്റീന അദ്ദേഹത്തിന്റെ നാടാണ്. അദ്ദേഹം എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യപ്പെടുന്നു. എന്നാണ് ഫെര്‍ണാണ്ടസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

പക്ഷേ ഈ സന്ദര്‍ശനം പാപ്പയുടെ ആദ്യ അര്‍ജന്റീന സന്ദര്‍ശനത്തിന് കാരണമാകും എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ബെര്‍ഗോളിയോ അതിന് ശേഷം ഇതുവരെ സ്വന്തം ജന്മനാടായ അര്‍ജന്റീന സന്ദര്‍ശിച്ചിട്ടില്ല.

മുന്‍ അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ ഫ്രാന്‍സിസ് മാര്‍പാപ്പയെ 2015 ല്‍ സന്ദര്‍ശിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.