അര്‍ജന്റീനയിലെ തടവുകാര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ കൊന്ത വെഞ്ചരിച്ചു നല്കി

അര്‍ജന്റീന: തന്റെ ജന്മനാട്ടിലെ ജയിലില്‍ കഴിയുന്ന സ്ത്രീപുരുഷന്മാര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അമ്പതു ജപമാലകള്‍ വെഞ്ചരിച്ചു കൊടുത്തയച്ചു. ഡേര്‍ട്ടി വാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന യുദ്ധകാലത്ത് വിചാരണ കാത്ത് ജയിലില്‍ കഴിയുന്ന സ്ത്രീപുരുഷന്മാര്‍ക്കായാണ് പാപ്പ കൊന്ത വെഞ്ചരിച്ച് നല്കിയത്. പാപ്പയുടെ സ്‌നേഹവും അനുകമ്പയും വ്യക്തമാക്കുന്നതാണ് ഇവയെന്ന് അര്‍ജിന്റീനയിലെ മിലിട്ടറി ബിഷപ് സാന്റിയാഗോ ഒലിവേറെ പറഞ്ഞു.

സഹിക്കുന്നവരോടും പീഡകള്‍ അനുഭവിക്കുന്നവരോടുമുള്ള പാപ്പയുടെ സ്‌നേഹത്തിന്റെ പ്രകടനമാണ് ഇത്. നമ്മളെല്ലാവരും സഹോദരി സഹോദരന്മാരാണ്. നാം ഓരോരുത്തരും പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ബിഷപ് പറഞ്ഞു. തടവുകാരുടെ വലിയൊരു ആഗ്രഹമായിരുന്നു പാപ്പ അവര്‍ക്ക് വെഞ്ചരിച്ച കൊന്ത നല്കണമെന്ന്. ഇക്കാര്യം താന്‍ പാപ്പയെ അറിയിച്ചപ്പോള്‍ അദ്ദേഹം അപ്രകാരം ചെയ്യുകയായിരുന്നുവെന്നും ബിഷപ് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.