സിറിയായിലെ പുരാതന ക്രൈസ്തവ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നു

ഡമാസ്‌ക്കസ്: സിറിയായിലെ ടെല്‍ അബായാദ് പട്ടണത്തിലുള്ള പുരാതനമായ അര്‍മീനിയന്‍ ക്രൈസ്തവ കേന്ദ്രങ്ങള്‍ തുര്‍ക്കിസേനയും സിറിയന്‍ നാഷനല്‍ ആര്‍മിയും ചേര്‍ന്ന് നശിപ്പിക്കുന്നതായി ടെല്‍ അബായാദിരെ പ്രാദേശിക ഭരണകൂടം ആരോപിച്ചു.

പുരാവസ്തു കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും നിയമവിരുദ്ധമായി ഖനനം നടത്തുകയും ചെയ്യുന്നു എന്നാണ് ആരോപണം. അര്‍മീനിയന്‍ ക്രൈസ്തവരുടെ താവളമാണ് ഇവിടം. നഗോര്‍ണോ- കരാബാക്ക് പ്രദേശത്തെക്കുറിച്ചുണ്ടായ യുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കി ഇവിടേയ്ക്ക് നിരവധി സിറിയന്‍ കൂലിപ്പട്ടാളക്കാരെ അയച്ചിട്ടുണ്ട്.

അര്‍മിനീയന്‍ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. നേരത്തെയും അര്‍മിനീയന്‍ ക്രൈസ്തവ കേന്ദ്രങ്ങളും സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയുടെ പേരിലാണ് ഇന്ന് ചരിത്രം വിലയിരുത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.