അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്റര്‍ ഇരുപതാമന്‍ ദിവംഗതനായി

ബെയ്‌റൂട്ട്: അര്‍മേനിയന്‍ കത്തോലിക്കാസഭയുടെ തലവനായ കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് ഗ്രീഗറി പീറ്റര്‍ ഇരുപതാമന്‍(86) കാലം ചെയ്തു. ലെബനോനിലെ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ലെബനോനിലെ ബ്‌സോമ്മര്‍-കെസര്‍വാന്‍ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്റെ ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ആശ്രമ സെമിത്തേരിയില്‍.

1959 മാര്‍ച്ച് 28 ന് പൗരോഹിത്യം സ്വീകരിച്ചു. 1977 ഫെബ്രുവരി 13 ന് മെത്രാനായി. സെന്റ് ഡെക്രോയിക്‌സ് ഡെ പാരീസ് രൂപതയുടെ മെത്രാനായി സേവനം ചെയ്ത അദ്ദേഹം 2013 ല്‍ തല്‍സ്ഥാനത്ത് നിന്ന് വിരമിച്ചു.

ഓഗസ്റ്റ് ഒമ്പതിനാണ് ഗ്രിഗറി പീറ്റര്‍ അര്‍മേനിയന്‍ കത്തോലിക്കാസഭയുടെ ഇരുപതാമത് കത്തോലിക്കോസ് പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.