ബൈബിള്‍ വചനം വിജയഘടകമായി… ആരോണ്‍ ജഡ്ജിന്റെ വിശ്വാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ച

പ്രശസ്തനായ ബേസ്‌ബോള്‍ താരമാണ് ആരോണ്‍ ജഡ്ജ്. ആറടി ഏഴ് ഇഞ്ച് ഉയരക്കാരനായ ഇദ്ദേഹം ആകാരത്തില്‍ മാത്രമല്ല വിശ്വാസത്തിന്റെ കാര്യത്തിലും ഉയരത്തിലാണ്. തന്റെ വ്യക്തിപരമായ ജീവിതത്തിലും സ്‌പോര്‍ട്‌സ് ജീവിതത്തിലും ശ്രദ്ധേയമായ വിജയങ്ങള്‍ നേടാന്‍ കാരണമായിരിക്കുന്നത് തന്റെ ദൈവവിശ്വാസമാണെന്നാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

വെയ്ന്‍-പാറ്റി ദമ്പതികള്‍ ദത്തെടുത്തതായിരുന്നു അദ്ദേഹത്തെ. തനിക്ക് മാതാപിതാക്കളുടെ സാദൃശ്യം കാണാത്തതിനെ തുടര്‍ന്നുള്ളസംശയത്തിനൊടുവിലാണ് അവര്‍ ആ സത്യം തുറന്നുപറഞ്ഞതെന്ന് ആരോണ്‍ പറയുന്നു. എങ്കിലും തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെക്കുറിച്ച് അദ്ദേഹത്തിന് വിഷമമൊന്നുമില്ല. തനിക്കറിയാവുന്ന ഏക മാതാപിതാക്കളാണ് ഇവരെന്ന് അദ്ദേഹം പറയുന്നു. ആരോണ്‍ വഴി തങ്ങള്‍ അനുഗ്രഹിക്കപ്പെട്ടതായിട്ടാണ് മാതാപിതാക്കള്‍ വിശ്വസിക്കുന്നത്.

തനിക്ക് ഏറെ ഇഷ്ടമുള്ള തിരുവചനം 2 കോറി 5:7 ആണെന്നും ആരോണ്‍ വെളിപ്പെടുത്തുന്നു.

എന്തെന്നാല്‍ ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്. കാഴ്ചയാലല്ല,ഞങ്ങള്‍ക്ക് നല്ല ധൈര്യമുണ്ട് എന്നതാണ് പ്രസ്തുത വചനം. ഈ വചനമാണ് തനിക്ക് വിജയങ്ങള്‍ നല്കിയിരിക്കുന്നതെന്നും ആരോണ്‍ വിശ്വസിക്കുന്നു.

നമുക്കു ചുറ്റും എന്തെല്ലാം നടക്കുന്നുവെന്ന് നമുക്കറിയില്ല. എന്നാല്‍ നമുക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അവിടുന്ന് നമ്മെ ശരിയായ ദിശയില്‍ നയിക്കും. ആരോണ്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.