അര്‍ത്തുങ്കല്‍ തിരുനാളിന് പത്തിന് കൊടിയേറ്റം, 20 ന് പ്രധാന തിരുനാള്‍


ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പത്താം തീയതി കൊടിയേറും. വൈകുന്നേരം 5.30 ന് ബീച്ച് കുരിശടിയില്‍ നിന്ന് പള്ളിയിലേക്ക് തിരുസ്വരൂപത്തിന്റെ അകമ്പടിയോടെ പതാകപ്രയാണം ആരംഭിക്കും. 6.30 ന് വിശുദ്ധന്റെ തിരുസ്വരൂപ ആശീര്‍വാദം, കൊടിയേറ്റ്. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. മോണ്‍. പയസ് ആറാട്ടുകുളം പ്രസംഗം നടത്തും.

20 നാണ് പ്രധാന തിരുനാള്‍. 27 നാണ് എട്ടാമിടം. അതോടെ തിരുനാളിന് സമാപനമാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.