അരുണാച്ചലിലെ മിയാവോ രൂപതയ്ക്ക് ആദ്യമായി ഗോത്രവിഭാഗത്തില്‍ നിന്ന് വൈദികന്‍

ലാസു: അരുണാച്ചലിലെ മിയാവോ രൂപതയ്ക്ക് ആദ്യമായി തദ്ദേശീയ വൈദികന്‍. ഫാ. വിന്‍സെന്റ്‌രാങ് വാങ്ിന്റെ വൈദികാഭിഷേകം കഴിഞ്ഞ ദിവസമാണ് നടന്നത്.ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ വൈദികന്‍ കൂടിയാണ് ഇദ്ദേഹം. മിയാവോ രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലും സഹായമെത്രാന്‍ ഡെന്നിസും വൈദികാഭിഷേകച്ചടങ്ങില്‍ കാര്‍മ്മികരായിരുന്നു.

കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷനറിസ് ഓപ് കമ്പാഷന്‍ സന്യാസസമൂഹാംഗമാണ് ഇദ്ദേഹം. ഹൈദരാബാദിലാണ് ഈ സന്യാസസമൂഹം പിറവിയെടുത്തത്. 2011 ലാണ് സെമിനാരിയില്‍ ചേര്‍ന്നത് ഒല്ലോ എന്ന ഗോത്രസമൂദായത്തിലെ അംഗമാണ് നവവൈദികന്‍. അരുണാച്ചല്‍ പ്രദേശില്‍ നിന്നുളള മൂന്നാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. വിന്‍സെന്റ്.

അരുണാച്ചലിലെ കത്തോലിക്കാസഭയെ സംബന്ധിച്ച് ചരിത്രനിമിഷമായിരുന്നു ഫാ.വിന്‍സെന്റിന്റെ വൈദികാഭിഷേകം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.