വിഭൂതിയുടെ മംഗളങ്ങള്‍

അഹങ്കരിക്കാന്‍ നിനക്ക് എന്തുണ്ട്, നേടിയത് മുഴുവന്‍ നിന്റെ മേന്മ കൊണ്ടായിരുന്നോ.. ലഭിച്ചത് മുഴുവന്‍ നിന്റെ വിശുദ്ധി കൊണ്ടായിരുന്നോ..

അല്ല.. നീ ഒന്നുമല്ല. വെറും മണ്ണ്..പൊടി. മരണത്തിന്റെ കാറ്റു വീശുമ്പോള്‍ പൊടിഞ്ഞുപോകുന്ന വെറും മൃണ്‍മയഗാത്രം. നിന്റെ നിസ്സാരതയെ ഓര്‍മ്മിപ്പിക്കാന്‍ ഇതിലും അര്‍ത്ഥവത്തായ മറ്റൊരു ദിനമില്ല. വിഭൂതി.. നീ പൊടിയാകുന്നു. പൊടിയിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.

അര്‍ത്ഥപൂര്‍ണ്ണമായ നോമ്പിലേക്ക് പ്രവേശിക്കാന്‍ ഈ ദിനം എല്ലാവര്‍ക്കും സഹായകരമാകട്ടെ. മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്ക് വിഭൂതിയുടെ ആശംസകള്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.