അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കിയാല്‍ സഹകരിക്കില്ലെന്ന് ബ്രിട്ടനിലെ ഡോക്ടര്‍മാര്‍

ലണ്ടന്‍: അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കിയാല്‍ അതിനോട് സഹകരിക്കില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സിലെ ഡോക്ടര്‍മാര്‍. 1700 ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ സംഘമാണ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള നിയമപരമായ ഉത്തരവാദിത്തം രോഗികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുക എന്നതാണ്. ജീവിതം സംരക്ഷിക്കുകയല്ലാതെ അതിനെയൊരിക്കലും ചുരുക്കാന്‍ പാടുള്ളതല്ല. നിയമം ഉപയോഗിച്ച് ഏറ്റവും ദുര്‍ബലരായ വ്യക്തികളുടെ ജീവന്‍ അപഹരിക്കാന്‍ മാത്രമേ ഇതുവഴി കഴിയുകയുള്ളൂ. യുകെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയറിന് അയച്ച കത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അസിസ്റ്റഡ് ഡൈയിംങ് ബില്‍ 2021 നെക്കുറിച്ചുള്ള ഹൗസ് ഓഫ് ലോര്‍ഡ്‌സ് നടത്തുന്ന ഫുള്‍ ഡിബേറ്റ് ഇന്നാണ് നടക്കുന്നത്. അസിസ്റ്റഡ് സൂയിസൈഡ് നിയമപരമായി ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ അനുവദനീയമല്ല, സൂയിസൈഡ് ആക്ട് 1961 പ്രകാരം ആത്മഹത്യയ്ക്ക് സഹായം നല്കിയാല്‍ 14 വര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ടിവരും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.