ഓസ്ട്രിയായില്‍ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമം പ്രാബല്യത്തില്‍ വന്നു, ശക്തമായ എതിര്‍പ്പുമായി സഭ

ഓസ്ട്രിയ: കത്തോലിക്കാ മെത്രാന്മാരുടെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് അസിസ്റ്റഡ് സ്യൂയിസൈഡ് നിയമം ഓസ്ട്രിയായില്‍ പ്രാബല്യത്തില്‍ വന്നു. അംഗീകരിക്കാനാവാത്ത പിഴവുകളാണ് നിയമം അവതരിപ്പിക്കുന്നതെന്ന് ഓസ്ട്രിയ അതിരൂപത മെത്രാന്‍ ഫ്രാന്‍സ് ലാക്‌നര്‍ അപലപിച്ചു.

ഓസ്ട്രിയ എന്ന കത്തോലിക്ക രാജ്യത്തില്‍ അന്തസ്സോടെ മരിക്കുന്നു എന്ന വാക്കിനെ ദുരുപയോഗിച്ച് സഹായിച്ചുള്ള ആത്മഹത്യ നിയമമാക്കിയതിനെ മെത്രാന്മാര്‍ അപലപിച്ചു. സമ്പൂര്‍ണ്ണവും സജീവവുമായ ജീവിതം മാത്രമാണ് ജീവിക്കാന്‍ അര്‍ഹതയുളള ജീവിതം എന്ന സാംസ്‌കാരികമായ പ്രവണതയാണ് സഹായകരമായ ആത്മഹത്യയ്ക്ക് നിയമസാധുത നല്കുന്നത്. എല്ലാ വൈകല്യങ്ങളും രോഗങ്ങളും സഹിക്കാനാവാതെ പരാജയമായി കാണുന്ന ഒരു യുഗത്തിലേക്ക് ഈ നിയമനിര്‍മ്മാണം കൂടുതല്‍സംഭാവന നല്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഓരോ ജീവനും വിലപ്പെട്ടതാണെന്ന കാര്യം ഈ നിയമം അവഗണിക്കുന്നു. ഓരോ ആത്മഹത്യയും മാനുഷിക ദുരന്തമായി അവശേഷിക്കുന്നു. മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു.

ജീവിതം ദുഷ്‌ക്കരമായി എന്ന് തോന്നുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്ന നിയമം ഓസ്ട്രിയ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തി. പ്രായപൂര്‍ത്തിയായ മാരകരോഗികള്‍ക്കും സ്ഥിരമായി തളര്‍ന്ന അവസ്ഥയില്‍ കഴിയുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമായിരിക്കുന്നത്. കുട്ടികള്‍ക്കോ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കോ ഈ നിയമം അനുവദനീയമല്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.