ഒന്റാറിയോയില്‍ അസിസ്റ്റഡ് സ്യൂയിസൈഡ് വര്‍ദ്ധിക്കുന്നു, ഗവണ്‍മെന്റ് ഇടപെടല്‍ അത്യാവശ്യമെന്ന് പ്രോലൈഫ്

ഒന്റാറിയോ: അസിസ്റ്റഡ് സ്യൂയിസൈഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ അനിവാര്യമാണെന്ന് പ്രോലൈഫ് പ്രസ്ഥാനം. ഒന്റാറിയോയിലാണ് സ്ഥിതിഗതികള്‍ വഷളായിരിക്കുന്നത്.

ദിവസം തോറും അസിസ്റ്റഡ് സ്യൂയിസൈഡിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ പുന: പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 2378 പേര്‍ വൈദ്യസഹായത്തോടെ മരണം വരിച്ചതായിട്ടാണ് കാത്തലിക് രജിസ്ട്രര്‍ കണക്കുകള്‍ പറയുന്നത്. 2019 ല്‍ അത് 1789 ഉം 2018 ല്‍ 1499 ഉം 2017 ല്‍ 841 ഉം 2016 ല്‍ 189 ഉം ആയിരുന്നു കണക്കുകള്‍. രാജ്യവ്യാപകമായി ദയാവധം നിയമപരമാക്കിയതോടെ 2016 മുതല്‍ ഏഴായിരത്തോളം പേര്‍ജീവന്‍ അവസാനിപ്പിച്ചു. രാജ്യത്തെ പാതിയോളം മരണങ്ങളും ഇപ്രകാരമുള്ളതാണ്.

അസിസ്റ്റഡ് സ്യൂയിസൈഡിന് പകരം പാലിയേറ്റീവ് കെയര്‍ നല്കണമെന്നും കനേഡിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് അഭ്യര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.