ലീഗല്‍ അസിസ്റ്റഡ് സ്യൂയിസൈഡ് ബില്‍ എന്നാല്‍ കൊലപാതകം എന്നാണ് അര്‍ത്ഥം: യുകെയിലെ മെത്രാന്റെ മുന്നറിയിപ്പ്

ലണ്ടന്‍: പ്രായമായവരെയും രോഗികളെയും ശുശ്രൂഷിക്കുക എന്നതാണ് യഥാര്‍ത്ഥ സംസ്‌കാരം അതിന് പകരമായി അസിസ്റ്റഡ് സ്യൂയിസൈഡ് നിയമാനുസൃതമാക്കുകയല്ല ചെയ്യേണ്ടത്. അസിസ്റ്റഡ് സ്യൂയിസൈഡ് എന്നാല്‍ കൊലപാതകം എന്നാണ് അര്‍ത്ഥം. ഷ്‌റുബറി ബിഷപ് മാര്‍ക്ക് ഡേവിഡ് പറയുന്നു.

കൊല്ലരുത് എന്ന ദൈവപ്രമാണം ഓര്‍മ്മിക്കുക. ഏറ്റവും ദുര്‍ബലരെ സംരക്ഷിക്കുക എന്നുകൂടിയാണ് അതിനര്‍ത്ഥം. യുകെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് അസിസ്റ്റഡ് സ്യൂയിസൈഡിനെ നിയമാനുസൃതമാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ച സാഹചര്യത്തിലാണ് ബിഷപ്പ് ഇതിനോടുള്ള പ്രതികരണം രേഖപ്പെടുത്തിയത്. എയ്്ഡ് ഇന്‍ ഡൈയിംങ് എന്നാണ് ഈ ബില്ലിന് നല്കിയിരിക്കുന്ന പേര്.

ഓരോരുത്തരും മനുഷ്യജീവന്റെ മൂല്യം തിരിച്ചറിയണം. രോഗികള്‍ക്കും മരണാസന്നര്‍ക്കും പരിഗണനയും പിന്തുണയും ശുശ്രൂഷയും നല്കണം. അതിന് പകരമായി അവരെ കൊല്ലാന്‍ നിയമം കൊണ്ടുവരികയല്ല വേണ്ടത്. 2015 ല്‍ യുകെ പാര്‍ലമെന്റ് ഇതേ ബില്‍ പാസാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.