അതിരമ്പുഴ ദേവാലയതിരുനാള്‍ 24,25 തീയതികളില്‍,എട്ടാമിടം ഫെബ്രുവരി ഒന്നിന്

അതിരമ്പുഴ: വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ അതിരമ്പുഴതിരുനാള്‍ 24,25 തിയതികളില്‍ ആഘോഷിക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരിക്കും. 19 നാണ് തിരുനാള്‍ കൊടിയേറ്റം

.20 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. 20 മുതല്‍ 23 വരെ ദേശക്കഴുന്ന് നടക്കും. തിരുനാളിന് ഒരുക്കമായുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും വിശുദ്ധകുര്‍ബാനയും 10 മുതല്‍ 18 വരെ നടക്കും.

കലാപരിപാടികളിലും ഇത്തവണ മാറ്റമുണ്ട്. 20 മുതല്‍ 23 വരെയും ഫെബ്രുവരി ഒന്നിനും ഗാനമേളയുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.