വൈദികനെ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച സംഭവം;സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ അംഗം അഡ്വ ബിന്ദു എം തോമസ് ഉത്തരവായി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു. മദ്ബഹയുടെ വിരി പോലും തുറക്കാതെ സ്വകാര്യമായിട്ടായിരുന്നു ഫാ. ലിബിന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

വിശുദ്ധ കുര്‍ബാന സ്വകാര്യമായാണ് നടത്തിയതെന്നും പൊതുജനങ്ങള്‍ പങ്കെടുത്തില്ലെന്നും പറഞ്ഞിട്ടും ഓഫീസര്‍ ചെവികൊണ്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.