ഓഗസ്റ്റ് 10 ന് ഭാരതസഭ വിലാപദിനം ആചരിക്കുന്നു

ന്യൂഡല്‍ഹി: മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി ആക്ട് പ്രാബല്യത്തില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് ഭാരത കത്തോലിക്കാസഭ ഓഗസ്റ്റ് 10 വിലാപദിനമായി ആചരിക്കുന്നു.

20 ആഴ്ചവരെയുള്ള ഭ്രൂണത്തെ എപ്പോള്‍ വേണമെങ്കിലും നശിപ്പിക്കാന്‍ അനുവദിക്കുന്ന നിയമമാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്.. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ ആഹ്വാനപ്രകാരമാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. ജീവന് അനുകൂലമായ മനോഭാവം പരിപോഷിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

2015 ല്‍ മാത്രം ഈ നിയമത്തിന്റെ ചുവടുപിടിച്ച് ഭാരതത്തില്‍ 1 കോടി 56 ലക്ഷം ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.