ഓഗസ്റ്റില്‍ പാപ്പ കീവ് സന്ദര്‍ശിച്ചേക്കും

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഓഗസ്റ്റില്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. കാനഡ പര്യടനം കഴിഞ്ഞ് മാര്‍പാപ്പ തിരിച്ചെത്തുന്നതോടെ കീവ്‌സന്ദര്‍ശനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രംതെളിഞ്ഞുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലാഗെഹര്‍ അറിയിച്ചു. ഇറ്റാലിയന്‍ ന്യൂസ്ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംസൂചിപ്പിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കീവ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അത് പോസിറ്റീവ് ഫലം നല്കുക തന്നെ ചെയ്യും.ജൂലൈ അവസാനമാണ് പാപ്പായുടെ കാനഡ പര്യടനം നിശ്ചയിച്ചിരിക്കുന്നത്. കാല്‍മുട്ടുവേദന കാരണം പാപ്പ ജൂലൈയില്‍ നടത്താനിരിക്കുന്ന കോംഗോ-സൗത്ത്‌സുഡാന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. കീവിന് പുറമെ മോസ്‌ക്കോ സന്ദര്‍ശി്ക്കാനുള്ള ആഗ്രഹവും പാപ്പ ഇതിനകംപ്രകടിപ്പിച്ചിട്ടുണ്ട്.

ജൂലൈ രണ്ടിന് റോയിട്ടേഴ്‌സിന് നല്കിയഅഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് റഷ്യ സന്ദര്‍ശിക്കാന്‍ സാധിച്ചാല്‍ അത് ചരിത്രസംഭവമായിരിക്കും,. പാത്രിയാര്‍ക്ക കിറിലും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിഞ്ഞാല്‍ കസഖിസ്ഥാനില്‍ ഗവണ്‍മെന്റിന്റെ കീഴില്‍ മതാന്തരസംവാദവും നടക്കും.

തെറ്റിദ്ധാരണകള്‍ നീങ്ങാനും സഭൈക്യത്തിനും ഞങ്ങള്‍ ശ്രമിക്കുന്നു. ആര്‍ച്ച് ബിഷപ് പോള്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.