ഓസ്ട്രേലിയായില്‍ കാട്ടുതീ; പ്രാര്‍ത്ഥനസഹായം ചോദിച്ച് കത്തോലിക്കര്‍

സി്ഡ്‌നി: ഓസ്‌ട്രേലിയായുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീയുടെ ദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഇവിടെയുള്ള കത്തോലിക്കര്‍. പ്രാര്‍ത്ഥന മാത്രമേ രക്ഷയുള്ളൂവെന്നാണ് അവര്‍ പറയുന്നത്.

പതിനായിരത്തോളം ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളിലാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 14.5 മില്യന്‍ ഏക്കര്‍ വനത്തെയാണ് കാട്ടുതീ വിഴുങ്ങിയത്.

നിലവിലുള്ള അവസ്ഥയെ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗികപ്രഖ്യാപനം നടന്നു കുന്നിന്‍മുകളില്‍ നിന്നാണ് അഗ്നിബാധ ആരംഭിച്ചത്. തീയണയ്ക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം ദുരിതമായിത്തീര്‍ന്നിരിക്കുന്നത്. 2500 കെട്ടിടങ്ങള്‍ നശിക്കുകയും ഇരുപത് പേര്‍ മരിക്കുകയും ചെയ്തു.

എന്നാല്‍ മരണസംഖ്യ ഇതിലും ഉയര്‍ന്നേക്കാനാണ് സാധ്യതയെന്നാണ് പറയപ്പെടുന്നത്. 28 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്‌.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.