കത്തോലിക്കാ അത്‌ലറ്റിന്റെ ജേഴ്‌സിയും സൈക്കിളും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്

വത്തിക്കാന്‍ സിറ്റി: കൊളംബിയന്‍ സൈക്കളിസ്റ്റ് ഈഗന്‍ ബെര്‍ണല്‍ തന്റെ ജേഴ്‌സിയും സൈക്കിളും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയിലെ കണ്ടുമുട്ടലിലായിരുന്നു പാപ്പയ്ക്ക് സമ്മാനങ്ങള്‍ കൈമാറിയത്.

ഗിറോ ദ ഇറ്റാലിയ റെയ്‌സ് 2021 ലെ വിജയിയാണ് ഈഗന്‍. നൂറ്റാണ്ടില്‍ വച്ചേറ്റവും പ്രായം കുറഞ്ഞ വ്യക്തി നേടിയ അവാര്‍ഡ് എന്ന പേരില്‍ ഈ വിജയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈഗന് വെറും 24 വയസ് മാത്രമാണ് പ്രായം.

പിങ്ക് കളറിലുളള ജേഴ്‌സിയും പേപ്പല്‍ കളര്‍ കൊണ്ട് പെയ്ന്റ് ചെയ്ത സൈക്കിളുമാണ് കൈമാറിയത്. അത്‌ലറ്റിനും സുഹൃത്തിനുമൊപ്പം ഏതാനും നിമിഷങ്ങള്‍ പാപ്പ ചെലവഴിച്ചു. തന്നെ സംബന്ധിച്ച് മനോഹരമായ നിമിഷങ്ങളായിരുന്നു ഇതെന്ന് ഈഗന്‍ അനുസ്മരിച്ചു.

2018 ല്‍ സ്ലോവേനിയന്‍ സൈക്കളിസ്റ്റ് പീറ്റര്‍ സാഗനും തന്റെ സൈക്കിളും ജേഴ്‌സിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.

സെലിബ്രിറ്റികളുടെ അടയാളങ്ങളുള്ള ഇത്തരം സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുകയും വിറ്റുകിട്ടുന്ന തുക കാരുണ്യപ്രവൃത്തികള്‍ക്കായി വിനിയോഗിക്കുകയുമാണ് പതിവ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.