Auto Draft

ഇന്‍ഡോനേഷ്യ: കടലില്‍ നിന്ന് മാതാവിന്റെ രൂപം മുക്കുവന്മാര്‍ രക്ഷിച്ചെടുത്തു. മനോരോഗിയായ ഒരാളാണ് മരിയരൂപം കടലില്‍ ഉപേക്ഷിച്ചത്. പക്ഷേ രണ്ടു മുക്കുവന്മാര്‍ ഈ രൂപം തിരികെ കണ്ടെടുക്കുകയായിരുന്നു. ഇഡോനേഷ്യയിലെ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള ഈസ്റ്റ് നുസാ ടെന്‍ഗാരാ പ്രോവിന്‍സിലെ ഫ്‌ളോറെസിലാണ് സംഭവം.

വിശ്വാസത്തിന്റെ കണ്ണിലൂടെയാണ് ആളുകള്‍ ഈ സംഭവത്തെ കാണുന്നത്. റുഡി കെറാഫ് എന്ന മത്സ്യത്തൊഴിലാളിയാണ് ആദ്യം മരിയരൂപം കണ്ടത്. തടിക്കഷ്ണം എന്ന് വിചാരിച്ചു ആദ്യം അവഗണിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. പക്ഷേ കുറച്ചുമുന്നോട്ടുപോയപ്പോള്‍ തിരികെ പോയി അതെടുക്കാന്‍ ഉള്ളിലിരുന്ന് പറയുന്നതുപോലെ..അപ്രകാരം തിരികെയെത്തിയപ്പോഴാണ് മാതാവിന്റെ രൂപമാണ് ഇതെന്ന് മനസ്സിലായത്. റുഡി പറഞ്ഞു. ഞങ്ങള്‍ പാപികളാണ്. എങ്കിലും മാതാവിന്റെ രൂപം രക്ഷിച്ചെടുക്കാന്‍ ദൈവം ഞങ്ങളെയാണ് നിയോഗിച്ചത്. മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കടലില്‍ നിന്ന് രക്ഷിച്ചെടുത്ത മാതാവിന്റെ രൂപത്തിന് മുമ്പില്‍ തിരികള്‍ കൊളുത്തിയും പൂക്കള്‍ സമര്‍പ്പിച്ചും പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളുടെ തിരക്കാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.