പരസ്പരം തിന്മ നിരൂപിച്ചാല്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍..തിരുവചനം നല്കുന്ന പാഠങ്ങള്‍ അറിയൂ

മറ്റുള്ളവരെക്കുറിച്ച് നന്മ വിചാരിക്കുന്നതിനെക്കാള്‍ നമുക്ക് ഇഷ്ടവും കൂടുതല്‍ എളുപ്പവും തിന്മ വിചാരിക്കുന്നതാണ്. പക്ഷേ ഇപ്രകാരമുള്ള തിന്മ വിചാരങ്ങള്‍ നമുക്ക് തന്നെയാണ് ദോഷംചെയ്യുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന നിരവധി ഭാഗങ്ങളുണ്ട്്. അവയില്‍ ചിലത് നമുക്ക്പരിശോധിക്കാം.

ഇ്സ്രായേലിന്റെ നേതാവായിതിരഞ്ഞെടുക്കപ്പെട്ട മോശയ്ക്ക് എതിരെ തിന്മ നിരൂപിച്ച് അഹറോന്റെ ഭാര്യ മിരിയാം സംസാരിച്ചപ്പോള്‍ അവള്‍ കുഷ്ഠരോഗിയായി മാറി.( സംഖ്യ 12:1-10)

കര്‍ത്താവിന്റെ പേടകത്തിന് മുമ്പില്‍ ദാവീദ് രാജാവ് നൃത്തം ചെയ്ത്‌ദൈവത്തെആരാധിക്കുന്നതു കണ്ടപ്പോള്‍ സാവൂളിന്റെ ഭാര്യ മിഖാല്‍ തിന്മ നിരൂപിച്ച് സംസാരിച്ചതിന്‍ ഫലമായി അവള്‍ മരണംവരെ സന്താനരഹിതയായി തീര്‍ന്നു.( 2 സാമുവല്‍ 6: 16-23)

ചുങ്കക്കാരന്റെ മേല്‍തിന്മ നിരൂപിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ച ഫരിസേയന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതെപോകുന്നു( ലൂക്കാ 18:9-14)

ഇങ്ങനെ മറ്റുള്ളവര്‍ക്കെതിരെ തിന്മ നിരൂപിച്ചതുകൊണ്ട് അവനവര്‍ക്ക്തന്നെ ദോഷം സംഭവിക്കുന്നതായി തിരുവചനത്തിന്റെ പല ഭാഗങ്ങളും വ്യക്തമാക്കുന്നു.
അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്. ആദ്യം ആലോചന..പിന്നെ ശാസനം( പ്രഭാ 11:7)

അതുകൊണ്ട് മറ്റുള്ളവര്‍ക്കെതിരെ തിന്മ നിരൂപിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.