മ്ലേച്ഛസംഭാഷണങ്ങള്‍ ഒഴിവാക്കൂ, തിരുവചനം പറയുന്നത് കേള്‍ക്കൂ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒടിടിയില്‍ റീലിസ് ചെയ്ത ഒരു മലയാളസിനിമയാണ് ചുരുളി. ഈ സിനിമ കണ്ടുപൂര്‍ത്തിയാക്കിയവര്‍ക്കറിയാം അസഹനീയമായ ഒരു അനുഭവമായിരുന്നു ഇതെന്ന്. കാരണം രണ്ടുമണിക്കൂറുള്ള ഒരു സിനിമയിലെ സിംഹഭാഗവും കഥാപാത്രങ്ങള്‍ പരസ്പരം തെറിവിളിക്കുന്നവരാണ്. തെറി മാത്രമായിട്ടൊരു സിനിമ ഒരുപക്ഷേ ലോകസിനിമയില്‍ തന്നെ ഇതാദ്യമായിരിക്കാം. ഇതുപോലെയല്ലെങ്കിലും ചിലരെങ്കിലും തെറി ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരുണ്ട്. ആരോടെങ്കിലും സംസാരിക്കുമ്പോഴും ആരെക്കുറിച്ചെങ്കിലും സംസാരിക്കുമ്പോഴും തെറിവാക്കുകള്‍ ഉപയോഗിക്കുന്നവര്‍. ചെറുപ്പകാലങ്ങളില്‍ ശീലിച്ചെടുക്കുന്ന ഈ രീതിയില്‍ നിന്ന് മുതിര്‍ന്നതിന് ശേഷവും വിട്ടുമാറാന്‍ കഴിയാത്തവരുമുണ്ട്. ഇങ്ങനെ അശ്ലീലഭാഷണം നടത്തുന്നവരോട് തിരുവചനം പറയുന്ന ഒരു കാര്യം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമുക്ക് യോജിച്ചതല്ല. പകരം കൃതജ്ഞതാസ്‌തോത്രമാണ് ഉചിതം.( എഫേസോസ് 5:4)

നമ്മുടെ വാക്കുകള്‍ നമ്മുടെ സംസ്‌കാരമാണ്. അതുകൊണ്ടാണ് നാവിന് കടിഞ്ഞാണിടണമേയെന്നും വായ്ക്ക് വാതിലും പൂട്ടും നിര്‍മ്മിക്കണമേയെന്നും തിരുവചനത്തില്‍ നിന്ന് പ്രാര്‍ത്ഥന ഉയരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.