വാദം നീട്ടിവച്ചു, ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യം വീണ്ടും വൈകുന്നു

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത ഈശോസഭാംഗം ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യം വീണ്ടും വൈകുന്നു.

ഡിസംബര്‍ പത്താം തീയതിയിലേക്ക് വാദം നീട്ടിവച്ച സാഹചര്യത്തിലാണ് ഇത്. ഡിസംബര്‍ നാലിന് വാദം കേള്‍ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് പത്താം തീയതിയിലേക്ക് മാറ്റിവച്ചതോടെയാണ് ജാമ്യത്തിനുള്ള അനുവാദവും വൈകുന്നത്. പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണം എന്നതാണ് നിലപാട്. ഒക്ടോബര്‍ എട്ടിനാണ് 84 കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.

പാര്‍ക്കിന്‍സണ്‍ രോഗിയായ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. തങ്ങള്‍ക്ക് മീതെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും ഫാ. സ്റ്റാന്‍ സ്വാമിയുംകൂട്ടുകാരും നിഷേധിച്ചിരുന്നു. ഭാരതീയ ജനതാപാര്‍ട്ടി തങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് സ്റ്റാന്‍ സ്വാമിയുടെ ആരോപണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.