ബാള്‍ട്ടിമോര്‍ അതിരൂപതയിലെ ദേവാലയങ്ങള്‍ അടച്ചിട്ടു


ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ അതിരൂപതയിലെ ദേവാലയങ്ങള്‍ പൂര്‍ണ്ണമായും അടച്ചിട്ടു.മേരിലാന്റ് ഗവര്‍ണറുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇത്.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലാണ് അത്യാവശ്യ സര്‍വീസുകള്‍ നല്കുന്നവ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. അത്യാവശ്യസര്‍വീസുകളുടെ പട്ടികയില്‍ ദേവാലയമോ തിരുക്കര്‍മ്മങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളും അനുബന്ധ സ്ഥാപനങ്ങളും അടച്ചിടാന്‍ രൂപതാനേതൃത്വം തീരുമാനിച്ചത്. വിശുദ്ധ കുര്‍ബാന, കുമ്പസാരം എന്നിവയും നിര്‍ത്തലാക്കിയിട്ടുണ്ട്. സ്വകാര്യപ്രാര്‍ത്ഥനയ്ക്കായി ദേവാലയങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ ഒരേ സമയം പത്തോ അതില്‍ താഴെയോ ആളുകള്‍ മാത്രമേ ഉണ്ടാകാവൂ. ദൈവസാന്നിധ്യം തേടുന്ന ഒരാള്‍ക്ക് മുമ്പില്‍ ദൈവാലയങ്ങള്‍ അടച്ചിടാന്‍ ഒരു മെത്രാനും കഴിയില്ലെന്നും ആര്‍ച്ച് ബിഷപ് വില്യം ലോറി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.