ഉണ്ണീശോയുടെ രൂപവുമായി റോമിലെ കുട്ടികള്‍ വത്തിക്കാനിലെത്തി, ബാംബിനെല്ലി ഞായറാഴ്ചയ്ക്ക് അമ്പതാം വര്‍ഷം

വത്തിക്കാന്‍ സിറ്റി: അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ച ആചാരം തെറ്റിക്കാതെ ഉണ്ണീശോയുടെ തിരുസ്വരൂപവുമായി ഇ്ത്തവണയും റോമിലെ കുട്ടികള്‍ ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്ക് മുമ്പേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഗ്രഹം തേടാനെത്തി. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലത്താണ് ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ച ഇങ്ങനെയൊരു ആചാരത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഇത് തുടര്‍ന്നുപോരുകയായിരുന്നു. ബാംബിനെല്ലി സണ്‍ഡേ എന്നാണ് ഇത് അറിയപ്പെടുന്നത്.

അപ്പസ്‌തോലിക് പാലസിന്റെ ജനാലയിലൂടെ പാപ്പ കുട്ടികളെ അഭിവാദ്യം ചെയ്തു. അവര്‍ തങ്ങള്‍ കൊണ്ടുവന്ന ഉണ്ണീശോയുടെ രൂപം ഉയര്‍ത്തിപിടിച്ചിട്ടുമുണ്ടായിരുന്നു. അവരെയും തിരുസ്വരൂപത്തെയും താന്‍ തന്റെ പൂര്‍ണ്ണഹൃദയത്തോടെ ആശീര്‍വദിക്കുന്നതായി പാപ്പ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.