മരിയ ബാംബിന സിസ്റ്റേഴ്‌സിന് ആദ്യ ഇന്ത്യന്‍ സുപ്പീരിയര്‍ ജനറല്‍

ന്യൂഡല്‍ഹി: സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ദ സെയന്റ്‌സ് ബര്‍ത്തലോമിയോ കാപ്പിറ്റാനിയോ ആന്റ് വിന്‍സെന്‍ഷ്യ ഗെറോസ അഥവാ ബാംബിന സിസ്‌റ്റേഴ്‌സിന്റെ സുപ്പീരിയര്‍ ജനറലായി ആദ്യമായി ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ വെനീസ്യ ഫെര്‍ണാണ്ടസിനാണ് ഈ സന്യാസസമൂഹത്തിന്റെ പുതിയ നേതൃത്വം.

കോണ്‍ഗ്രിഗേഷന്റെ 28 ാമത് ജനറല്‍ ചാപ്റ്ററിലാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. 191 വര്‍ഷത്തെ പഴക്കമുളള സന്യാസസമൂഹമാണ് ഇത്. ഇറ്റലിക്കാരിയായ സിസ്റ്റര്‍ അന്നാമരിയ വിഗാനോയുടെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ വെനീസ്യ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗോവ സ്വദേശിനിയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.