ബാംഗ്ലൂരില്‍ കത്തോലിക്കാ ദേവാലയത്തിന് നേരെ ആക്രമണം, അള്‍ത്താര തകര്‍ത്തു, സക്രാരി വലിച്ചെറിഞ്ഞു

ബാംഗ്ലൂര്‍: കേന്‍ഗേരി സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തിന് നേരെ ആക്രമണം. അള്‍ത്താര തകര്‍ന്ന നിലയിലും സക്രാരി വലിച്ചെറിയപ്പെട്ട അവസ്ഥയിലുമാണ് കണ്ടെത്തിയത്. ജനുവരി ഇരുപതിന് രാത്രിയിലാണ് സംഭവം.

തിരുവോസ്തിയെ അപമാനിച്ച സംഭവം വിശ്വാസികളുടെ ഇടയില്‍ കടുത്ത പ്രതിഷേധത്തിനും സങ്കടത്തിനും വഴിതെളിച്ചിരിക്കുകയാണ്. ഇടവകയിലെ വിശ്വാസികളെ മാത്രമല്ല അതിരൂപതയിലെ മുഴുവന്‍ ആളുകളെയും ഈ സംഭവം നടുക്കിക്കളഞ്ഞുവെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ പറഞ്ഞു.

തിരുവോസ്തി അപമാനിക്കപ്പെട്ട സാഹചര്യത്തില്‍ അതിരൂപത മുഴുവന്‍ പ്രായശ്ചിത്ത ദിനമായി ആചരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പരിഹാരപ്രവൃത്തികള്‍, ആരാധന എന്നിവയിലൂടെ ദിവ്യകാരുണ്യനാഥനെ പ്രത്യേകമായി ആരാധിക്കാനാണ് ആഹ്വാനം. ജനുവരി 24 ാം തീയതിയാണ് ഇതിലേക്കായി നീക്കിവച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.