മാമ്മോദീസായില്‍ തലതൊടുന്നവര്‍ക്കു വേണ്ട യോഗ്യതകളെക്കുറിച്ച് അറിയാമോ?

മാമ്മോദീസയുടെ ചടങ്ങുകളെക്കുറിച്ച് നമുക്കെല്ലാം ഏകദേശധാരണയുണ്ട്. മാമ്മോദീസ ചടങ്ങില്‍പ്രധാന പങ്കുവഹിക്കുന്നവരാണ് തല തൊടുന്നവര്‍. മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയെ സഭയുടെ മുമ്പില്‍ സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണ് തലതൊടുന്നത്.സഭയുടെ ആരംഭകാലം മുതല്‍ തന്നെ തല തൊടുന്നതിനായി മാതാപിതാക്കളുണ്ടായിരുന്നു.അതായത് തലതൊട്ടപ്പനും തലതൊട്ടമ്മയും.

അര്‍ത്ഥിയെ മാമ്മോദീസ്‌ക്ക് ഹാജരാക്കുകയും മാമ്മോദീസ സ്വീകരിച്ചയാളെ വിശ്വാസജീവിതത്തിലേക്കും സഭാജീവിതത്തിലേക്കും നയിക്കുകയുമാണ് അവരുടെ കടമകള്‍. അവര്‍ പ്രവേശക കൂദാശകള്‍ സ്വീകരിച്ച് ക്രിസ്തീയ ജീവിതം നയിക്കുന്ന കത്തോലിക്കര്‍ ആയിരിക്കണം. പ്രായപൂര്‍ത്തിയായവരും ആയിരിക്കണം. ജ്ഞാനസ്‌നാനാര്‍ത്ഥിയുടെ മാതാപിതാക്കളോ ജീവിതപങ്കാളിയോ ആകരുതെന്നും നിര്‍ബന്ധമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.