വാഹനാപകടത്തില്‍ ബഥനി മിശിഹാനുകരണ സന്യാസസമൂഹാംഗം മരണമടഞ്ഞു, സംസ്‌കാരം ഇന്ന് മൂന്നിന്

തിരുവനന്തപുരം: മംഗലാപുരത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന നാലാഞ്ചിറ ബഥനി മിശിഹാനുകരണ സന്യാസസമൂഹാംഗം ബ്രദര്‍ ഡോ ജിതിന്‍ ജേക്കബ് ഒഎസി മരണമടഞ്ഞു. 27 വയസായിരുന്നു.

ജിതിന്റെ സംസ്‌കാരം ഇന്ന് മൂന്നിന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബഥനി ആശ്രമചാപ്പലില്‍ നടക്കും. നാച്വറോപ്പതി ഡോക്ടറായിരുന്നു.

വാഹനത്തില്‍ ബ്രദറിനൊപ്പം ഉണ്ടായിരുന്ന പ്രഫ. ഡോ ജയ്‌നി ഷാജിയും മരണമടഞ്ഞു. ഡോക്ടറുടെ മകന്‍ ഷെര്‍വിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.