“വ്യാജ സന്ദേശം കരുതിയിരിക്കുക’ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍ വൈറലാകുന്നു

പാലാ: രൂപതയിലെ വൈദികര്‍ക്കായി പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ കത്ത് വൈറലാകുന്നു. നമ്മുടെ കുടുംബങ്ങളുടെ സത്വര ശ്രദ്ധയില്‍പെടുത്തേണ്ട പ്രധാനകാര്യമാണ് അദ്ദേഹം കത്തില്‍ എഴുതിയിരിക്കുന്നത്.

ക്രൈസ്തവ പെണ്‍കുട്ടികളെ കെണിയില്‍പെടുത്തുവാന്‍ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് കത്ത് നല്കുന്നത്. ഇടവകയിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടുകൊണ്ട് ഇടവകയില്‍ നേരത്തെ സേവനം ചെയ്തിരുന്ന വൈദികനാണെന്ന പരിചയപ്പെടുത്തിക്കൊണ്ടായിരിക്കും സംഭാഷണം ആരംഭിക്കുന്നത്. ഒരു റിസേര്‍ച്ചിന്റെ ഭാഗമായിട്ടാണ് സംസാരിക്കുന്നതെന്നും അതിന് ചെറുപ്പക്കാരും പഠനം നടത്തുന്നവരുമായ ഏതാനും പെണ്‍കുട്ടികളുടെ പേരും ഫോണ്‍നമ്പരും നല്കാനും പറയുന്നു. സത്യസന്ധത- മാതൃപുത്രീബന്ധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംസാരം ആരംഭിക്കുകയും തുടര്‍ന്ന് വിഷയവും ഭാഷാശൈലിയും മാറിത്തുടങ്ങുകയും ചെയ്യുന്നു.

ഇതുപോലെയുള്ള ചതിക്കുഴികള്‍ വിവിധ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഇത്തരം കെണിയില്‍ പെടാതെ സൂക്ഷിക്കണമെന്നുമാണ് കത്തിന്‌റെഉള്ളടക്കം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.